അസത്യങ്ങൾ എല്ലാം ഹാനികരമാവില്ല, അവയ്ക്കു കുതന്ത്ര ചേരുവകൾ ഇല്ലാതിരുന്നാൽ

ദമ്പതികൾ വീടിനു പുറത്തുള്ള ഷെഡ്ഡിൽനിന്നു രാത്രി എന്തോ ശബ്ദം കേട്ടു. നോക്കിയപ്പോൾ കള്ളന്മാർ! ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥൻ ചോദിച്ചു: നിങ്ങൾ വീടിനകത്തു സുരക്ഷിതരല്ലേ? അതെ എന്ന മറുപടി കേട്ടപ്പോൾ പറഞ്ഞു – ‘ഇവിടെ ഇപ്പോൾ ആരും ഒഴിവില്ല. തിരക്കൊഴിയുമ്പോൾ ആളെ വിടാം’. അൽപനേരത്തിനു ശേഷം ദമ്പതികൾ വീണ്ടും പൊലീസിനെ വിളിച്ചു – ‘ഇനി വരണമെന്നില്ല. ഞങ്ങൾ കള്ളന്മാരെ വെടിവച്ചു കൊന്നു’. നിമിഷങ്ങൾക്കകം പൊലീസ് പാഞ്ഞെത്തി. വീടിനു പുറത്തെ ഷെഡ്ഡിൽനിന്നു കള്ളന്മാരെ പിടികൂടി. അതിനിടെ ദമ്പതികളോടു പൊലീസ് ചോദിച്ചു: നിങ്ങൾ കള്ളന്മാരെ കൊന്നുവെന്നല്ലേ പറഞ്ഞത്?…

Read More

ജീവിതയിൽ ശരിയായ അവസരങ്ങൾ തിരങ്ങെടുകണ്ടതിന്റെ പ്രാധ്യാനം?

യോദ്ധാവ് നീണ്ട യാത്രയ്ക്കിറങ്ങി. വഴിയിൽ ആരെങ്കിലും ആക്രമിച്ചാലോ എന്നു കരുതി വാളും പരിചയും കരുതി. മാർഗതടസ്സമുണ്ടാകാൻ സാധ്യതയുണ്ട്; വഴിതെളിക്കാൻ വെട്ടുകത്തിയെടുത്തു. പാകം ചെയ്യാനുള്ള പാത്രങ്ങളും ഭക്ഷണസാധനങ്ങളും കരുതി. കൂടാരമടിക്കാനുള്ള സാമഗ്രികളും പുതയ്ക്കാൻ കമ്പിളിയും എടുത്തു.  കാടിനുള്ളിലെ നദി കുറുകെ കടക്കാൻ അയാൾ നൂൽപാലത്തിൽ കയറി. അധികദൂരം നീങ്ങുന്നതിനു മുൻപേ പിടിവിട്ടു നദിയിൽ വീണ് മുങ്ങിമരിച്ചു. ലൈഫ് ജാക്കറ്റ് എടുക്കാൻ അയാൾ മറന്നുപോയിരുന്നു! മുൻകരുതലുകളും മുന്നൊരുക്കങ്ങളും എപ്പോഴും മുതൽക്കൂട്ടാകില്ല. അസന്ദിഗ്ധാവസ്ഥയും ആകസ്മികതയും ഒഴിവാക്കി ജീവിതം മുന്നോട്ടുപോകില്ല. മുൻകൂട്ടി കാണുന്നവയെല്ലാം മുന്നനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാഴ്ചകളായിരിക്കും. നേരിടാത്ത അനുഭവങ്ങളെ നേരിൽ…

Read More

ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം!

കൊള്ളസംഘത്തലവൻ സന്യാസിയുടെ അടുത്തെത്തി പറഞ്ഞു. പുതുവർഷത്തിൽ എനിക്കു നന്നാകണം, എല്ലാ ദുശ്ശീലങ്ങളും നിർത്തണം. അതുകേട്ട് സന്യാസി പ്രായശ്ചിത്തം വിധിച്ചു. താൻ നൽകുന്ന കുരിശും ചുമന്ന് മരുഭൂമി കടന്നു പുതിയ നാട്ടിലെത്തി ജീവിക്കുക. അയാൾ സന്തോഷത്തോടെ കുരിശും ചുമന്നു യാത്ര തുടങ്ങി. ദിവസങ്ങൾ കഴിയുന്തോറും അയാൾ ക്ഷീണിതനായി. കുരിശിന്റെ ഭാരം കൂടിവരുന്നതുപോലെ തോന്നി. ഒടുവിൽ കുരിശിന്റെ നീളം അയാൾ നേർപകുതിയായി കുറച്ചു. അൽപംകൂടി മുന്നോട്ടു നടന്നപ്പോൾ താൻ ജീവിക്കേണ്ട ഗ്രാമം കണ്ടു. പക്ഷേ ഒരു കിടങ്ങ് കടന്നുവേണം അപ്പുറത്തെത്താൻ. ചാടിക്കടക്കാനോ ഇറങ്ങിക്കയറാനോ കഴിയില്ല. കുരിശ് കുറുകെ വച്ച്…

Read More

തെറ്റുകൾ തിരുത്തുന്നതിന്റെ പ്രാധാന്യം

ശിഷ്യൻ തന്റെ  ഗുരുവിനോടു ചോദിച്ചു – ഒരാൾ എപ്പോഴാണ് തന്റെ തെറ്റുകളെക്കുറിച്ച് അനുതപിക്കേണ്ടത്? ഗുരു പറഞ്ഞു: മരിക്കുന്നതിന്റെ തലേന്ന്. ശിഷ്യന്റെ സംശയം തീർന്നില്ല – അതിന് നമ്മൾ എപ്പോൾ മരിക്കുമെന്ന് എങ്ങനെ അറിയും? ഗുരു പറഞ്ഞു: അതറിയില്ലെങ്കിൽ പിന്നെ ഒറ്റ മാർഗമേയുള്ളൂ; എപ്പോഴും അനുതപിക്കുക! ചെയ്ത തെറ്റിനെക്കാൾ വലിയ തെറ്റാണ് ചെയ്തതിനെക്കുറിച്ചു വീണ്ടുവിചാരമില്ലാതിരിക്കുക എന്നത്. ആദ്യ തെറ്റു സ്വാഭാവികം; ആവർത്തിക്കപ്പെടുന്ന തെറ്റു മനഃപൂർവം. അപരാധമാണെന്നറിഞ്ഞിട്ടും തുടരേണ്ടിവരുന്നതാണ് തിരുത്താനാകാത്ത തെറ്റ്. തെറ്റിലും ശരിയിലും ആപേക്ഷികത ഉണ്ടാകാം. അതു കണ്ടെത്തണമെങ്കിൽ പോലും പ്രവൃത്തികളെക്കുറിച്ചു വിചിന്തനം നടത്തണം. സ്വന്തം…

Read More

നൽകുന്നതിന്റെ സന്തോഷം; നിങ്ങൾ കൂടുതൽ നൽകുന്തോറും നിങ്ങൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും

സാമ്പത്തിക ബുദ്ധിമുട്ടിനാൽ നട്ടംതിരിഞ്ഞപ്പോൾ അയാൾ തന്റെ സുഹൃത്തിനെ സമീപിച്ചു. സുഹൃത്തു നൽകിയ 500 രൂപയുമായി പുറത്തിറങ്ങിയപ്പോൾ ഒരു യാചകസ്ത്രീയെ കണ്ടു. അവരുടെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ചോദിച്ചു: ഒരു ദിവസം ഭിക്ഷയെടുത്താൽ എത്ര രൂപ കിട്ടും? അവർ പറഞ്ഞു, പത്തു രൂപ! ‘ഞാനൊരു 500 രൂപ തന്നാൽ നിങ്ങൾക്കു കുറച്ചു ദിവസം ഭക്ഷണം കഴിക്കാൻ തികയില്ലേ?’ സന്തോഷം കൊണ്ട് അവർ കരയാൻ തുടങ്ങി. സുഹൃത്തു നൽകിയ പണം ആ സ്ത്രീക്കു നൽകി അയാൾ നടന്നകന്നു. വിരലുകൾ നഷ്ടപ്പെട്ടവന്റെ ദുഃഖം കൈകൾ നഷ്ടപ്പെടുന്നവനെ കാണുന്നതുവരെ മാത്രമാണ്.…

Read More

“എന്തിനാ എന്നെ വന്നു വിളിച്ചത് ആ സ്വപ്നം തന്നെയായിരുന്നു നല്ലത്” ; അനാമിക

അനാമിക (കഥ) ഈ ഗേറ്റ് തുറക്കുമ്പോൾ ഉള്ള ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ… രാമേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങൾ ചോദിച്ചു. വിദ്യാലയത്തിന്റെ കാവൽക്കാരൻ എന്നതിൽ ഉപരി ഇവിടുത്തെ ഓരോ കുട്ടിയുടെയും മനസ്സറിയുന്ന വ്യക്തി. ‘‘അനാമികേടെ പുസ്തകങ്ങൾ ഒക്കെ ഞാൻ വായിക്കാറുണ്ട്… നന്നായി മോളെ  നി ഈ നിലയിൽ എത്തേണ്ടവൾ തന്നെയാ, ആട്ടെ നിങ്ങടെ റീയൂണിയന്റെ സമയം ആയില്ലേ ആരെയും കാണുന്നില്ലല്ലോ’’ 10 വർഷങ്ങൾക്ക് ശേഷം അല്ലെ എല്ലാവരേയും കാണാൻ പോകുന്നത് നന്നായി ഒരുങ്ങി കുടുംബവും ഒക്കെ ആയിട്ടല്ലേ വരുന്നേ. അതായിരിക്കും.‘‘അപ്പൊ മോൾക്ക്‌ ഒരുങ്ങണ്ടേ……

Read More