സൗദി മന്ത്രാലയത്തിന്റെ യാത്രാവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്ന് ജാവസത്ത് വ്യക്തമാക്കി. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. എന്നാല്‍ പഴയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതിയ വിസയില്‍ തിരികെ വരുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.സാധാരണഗതിയില്‍ നാട്ടിലേക്ക്…
Read MoreTag: Saudi Arabia
ഓൺലൈൻ ജോലികളിലും സ്വദേശിവത്കരണവുമായി സൗദി
ഓൺലൈൻ ജോലികളിലും സ്വദേശിവത്കരണവുമായി സൗദി. ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍റാജിഹി ഉത്തരവിട്ടു. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്ബനികളിലും ഓണ്‍ലൈനായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരം സേവനങ്ങളില്‍ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, വീടുകളിലെ…
Read Moreസ്വദേശിവത്കരണം, സൗദിയിൽ 39,404 പേര്‍ക്ക് ജോലി
വളരെ ശക്തമായ സ്വദേശിവത്കരണവുമായി സൗദി. സൗദിയിലെ വ്യവസായ, ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 39,404 തസ്തികകളില്‍ സ്വദേശികള്‍ നിയമിതരായെന്ന് അധികൃതര്‍. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഈ മേഖലയെ സുസ്ഥിരമാക്കാന്‍ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 903 പുതിയ വ്യവസായിക ലൈസന്‍സുകള്‍ മന്ത്രാലയം നല്‍കിയിരുന്നു. ഇതുവഴി 23.5 ശതകോടി ഡോളര്‍ നിക്ഷേപം പുതുതായി ഇൗ മേഖലയിലുണ്ടായി. ഇക്കാലയളവില്‍ 515 ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബറിലെ പ്രതിമാസ സൂചിക റിപ്പോര്‍ട്ടില്‍ നിലവിലുള്ള വ്യവസായിക സ്ഥാപനങ്ങളുടെ എണ്ണം 9681 ആണ്. നവംബറില്‍ ഇത് 9630…
Read Moreഒരാഴ്ച്ച കൂടി സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും
കോവിഡിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യ തുടർന്ന് സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടും. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഇതോടെ വന്ദേഭാരത് സര്‍വീസുകളും ആരംഭിക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചിട്ടത്. കഴിഞ്ഞയാഴ്ചയാണ് അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആര്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല.…
Read More