മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങിയ താരമാണ് ശരണ്യ മോഹൻ. ഇളയദളപതി വിജയുടെ അനിയത്തിക്കുട്ടിയായും ധനുഷിന്റെ കുറുമ്പി കാമുകിയായുമൊക്കെ തിളങ്ങിയ താരമാണ് ശരണ്യ. പ്രസരിപ്പും ഊർജവും നിറഞ്ഞുതുളുമ്പുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിവാഹിതയായി, രണ്ടു കുട്ടികളുടെ അമ്മയായി സിനിമയോട് താൽക്കാലികമായി വിടപറഞ്ഞെങ്കിലും മലയാളിക്ക് അവരിന്നും പ്രിയപ്പെട്ടവൾ തന്നെ. സോഷ്യൽ മീഡിയയിൽ ശരണ്യ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും കാഴ്ചക്കാരേറെയാണ്. എന്നാൽ, ആദ്യത്തെ പ്രസവശേഷം അൽപം തടിച്ചൊരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ പരിഹാസവും കുത്തുവാക്കുകളും കേൾക്കേണ്ടിവന്നു ശരണ്യയ്ക്ക്. വിമർശകരുടെയെല്ലാം വായടപ്പിക്കാൻ പോന്നതായിരുന്നു പിന്നീട് ശരണ്യ പോസ്റ്റ്…
Read More