റൊമേനിയയിലെ സലിന തുർദ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലാണ്. ഭൂമിക്കടിയില്‍ നൂറു മീറ്ററോളം ആഴത്തില്‍ ഉണ്ടാക്കിയ ഒരു അദ്ഭുത തീം പാര്‍ക്കാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 2008 ൽ ആറു ദശലക്ഷം യൂറോ ചെലവഴിച്ചാണ് ഈ തീം പാര്‍ക്ക് നിർമ്മിച്ചത്. 2010-ല്‍ തുറന്ന ഈ പാര്‍ക്ക് വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് സന്ദര്‍ശിക്കുന്നത്. ലോകത്ത് മറ്റെവിടെയും കിട്ടാത്ത തരത്തിലുള്ളതും തികച്ചും വ്യത്യസ്തവുമായ ഒരു അനുഭവമായിരിക്കും ഭൂമിക്കടിയിലെ തീം പാര്‍ക്കിലേക്കുള്ള യാത്ര. ഇടുങ്ങിയ തുരങ്കങ്ങള്‍ക്കിടയിലൂടെയാണ് ഈ തീം പാര്‍ക്കിനുള്ളിലേക്ക് കടക്കുന്നത്.…
Read More