സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന കന്നഡയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രംമാണ് കെജിഎഫ് 2 . മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമാണ്. റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുന്നു’ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഏറക്കുറേ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ജനുവരി 8ന് യഷിന്‍റെ ജന്മദിനത്തില്‍ പുറത്തുവരും.…
Read More