പൊൻമുടികോട്ടയിലെ സ്വര്‍ഗീയ കാഴ്ചകൾ!

സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന നാടാണ് വയനാട്. കോട മഞ്ഞും തടാകങ്ങളും താഴ്‍വാരങ്ങളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തനിമ മാറാത്ത നാട്ടുപുറങ്ങളുടെ പച്ചപ്പും നിറഞ്ഞ വശ്യ സുന്ദരമായ പ്രകൃതി. കണ്ണുകൾ എവിടേക്ക് പായിച്ചാലും മനം നിറഞ്ഞ കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ് സഞ്ചാരികളുടെ പറുദീസയായ വയനാട്ടിൽ. വയനാട്ടിലെ മറ്റുകാഴ്ചയിൽ നിന്നും യാത്രാപ്രേമികളെ അതിശയിപ്പിക്കുന്ന ഇടമാണ് പൊൻമുടി കോട്ട. പേരുപോലെ കോട്ടയല്ല പാറകെട്ടുകളിലേക്കുള്ള ട്രെക്കിങ്ങാണ്. സാഹസിക ട്രെക്കിങ് എന്നു പറയാം. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് പൊൻമുടികോട്ട നിലകൊള്ളുന്നത്. വയനാട്ടില്‍ മേപ്പാടിയിൽ നിന്നും അമ്പൽവയൽ എന്ന സ്ഥലത്ത് എത്തണം അവിടെ…

Read More