കേന്ദ്ര ബജറ്റിലെ ഇന്ധന വിലയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം. എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടില്ല. അതേസമയം പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസൽ ലിറ്ററിന് നാലു രൂപയും ഫാം സെസ് ഈടാക്കാൻ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ നിർദ്ദേശിച്ചു. കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും. ഡൽഹി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡുകൾ തകർത്തു…
Read More