സോഷ്യല്‍ മീഡിയയില്‍ നല്ലവനാണെങ്കിൽ മാത്രമേ ഇന്ത്യയിലെ ഈ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് കിട്ടുകയുള്ളൂ!

passport.new.image

സോഷ്യല്‍ മീഡിയ ഉപയോഗത്തിൽ നല്ല വ്യക്തിയാണെങ്കിൽ മാത്രമേ ഉത്തരാഖണ്ഡില്‍ ഇനി  പാസ്‌പോര്‍ട്ട് ലഭിയ്ക്കുകയുള്ളൂ. സ്ഥലത്ത് യാതൊരു പ്രശ്‌നവും ഇല്ലാത്തയാളാണെന്ന് പൊലീസിന്റെ വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് പാസ്‌പോര്‍ട്ട് കിട്ടുന്നത്. ഇതിനെല്ലാം പുറമെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ കൂടി പരിശോധിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തരാഖണ്ഡ് പൊലീസ്. പാസ്‌പോര്‍ട്ട് അനുവദിയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയിലെ സ്വഭാവം കൂടി പരിശോധിയ്ക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനായാണ് നടപടിയെന്ന് അശോക് കുമാര്‍ വ്യക്തമാക്കി.…

Read More