ആഭ്യന്തര സഞ്ചാരികളാല്‍ നിറഞ്ഞ അവധി ദിവസങ്ങളില്‍ പാപനാശം പഴയ പ്രതാപത്തിലേക്ക് ആവേശത്തോടെ ഉണർന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ എല്ലാദിവസവും തീരത്തേക്ക് ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂട്ടമായെത്തുന്നത്.പത്തുമാസത്തെ ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് വിനോദസഞ്ചാര കേന്ദ്രം ഉണര്‍ന്നത്. പ്രതിസന്ധിയിലൂടെ നീങ്ങിയിരുന്ന വര്‍ക്കലയിലെ വിനോദസഞ്ചാരമേഖലക്ക് ഇത് ഉന്മേഷം നിറച്ച് പുത്തനുണര്വേകിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ പ്രത്യേകിച്ചും ഞായറാഴ്ചകളില്‍ തീരം പഴയ പ്രതാപം വീണ്ടെടുത്തനിലയിലാണ്. വന്‍തോതില്‍ ഒഴുകിയെത്തുന്ന തദ്ദേശീയരായ സഞ്ചാരികള്‍ പാപനാശം തീരത്തിനും ടൂറിസം മേഖലക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കോവിഡും വിദേശവിനോദസഞ്ചാരികള് എത്താത്തതും കാരണം വിജനമായി നടുവൊടിഞ്ഞ വിനോദസഞ്ചാരമേഖലക്ക് കൈവന്ന…
Read More