അമിതമായ തടിയുള്ളവർക്ക് ഹൃദയാരോഗ്യം വളരെ മോശം, വ്യായാമം കൊണ്ടും കാര്യമില്ലെന്ന് പഠനം

food-control

അമിതഭാരം ഉണ്ടെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തടയാമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്‌നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്‌പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്. അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്.അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്…

Read More