സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷത്തിലാണ് സഞ്ചാരികളായാലും ഊട്ടിയിലെ കച്ചവടക്കാരായാലും. ഊട്ടിയിലെ ഹോട്ടൽ, റിസോർട്ട്, കോട്ടേജ്, ലോഡ്ജ്, ട്രാവൽസ്, ഗൈഡ്… എന്നുവേണ്ട വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന എല്ലാവിഭാഗവും സന്തോഷത്തിലാണ്. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്. മാർച്ച് അവസാനം ഇവിടത്തെ എല്ലാ…
Read More