ഓഷ്യാനോഗ്രാഫിക് മാസിക 2020 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകളിൽ ഒന്നാമതായി എത്തിയ ചിത്രം എല്ലാവരുടെയും ഹൃദയം കവരുന്നതാണ്. മെൽബണിലെ സെന്റ് കിൽഡ പിയറിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന രണ്ട് പങ്കാളികളെ നഷ്ടമായ പെൻഗ്വിനുകളെയാണ് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അവർ തോളിൽ കൈയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പരസ്പരം ആശ്വസിപ്പിക്കുകയാണോ എന്ന് നമുക്ക് തോന്നി പോകും. പെൻഗ്വിനുകളുടെ ഈ ഫോട്ടോ എടുത്തത് ടോബിയാസ് വിഷ്വൽസിലെ ടോബിയാസ് ബൗമാഗാർട്ട്നർ എന്ന ഫോട്ടോഗ്രാഫറാണ്. “മെൽബൺ സ്കൈലൈനിനെ അഭിമുഖീകരിക്കുന്ന ഒരു പാറയിൽ ഇരിക്കുന്ന ഈ രണ്ട് പെൻഗ്വിനുകളും മണിക്കൂറുകളോളം അവിടെ…
Read More