ഇനി ആർക്കും എവിടെ നിന്നും നാഷണൽ ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാം സൗജന്യമായി

നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയിലെ അഞ്ചുകോടി പുസ്തകങ്ങൾ  പൂർണമായും സൗജന്യമായി വായിക്കാം. ഖരഗ്പുർ ഐഐടിയുടെ സഹായത്തോടെ കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരിൽ ബൃഹത്തായ ഗ്രന്ഥശേഖരം വിരൽത്തുമ്പിൽ എത്തിച്ചിരിക്കുന്നത്. www.ndl.iitkgp.ac.in എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് ആയ ഉമംഗ് ആപ്പ് വഴിയോ നാഷനൽ ഡിജിറ്റൽ ലൈബ്രറിയിൽ പ്രവേശിക്കാം. മലയാളം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും ആപ്പ് പ്രവർത്തിക്കും. പേരും ഇ–മെയിൽ വിലാസവും നൽകിയാൽ വെബ്സൈറ്റിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം. ഏതു വിഷയത്തിലും അടിസ്ഥാന വിവരങ്ങൾ മുതൽ…

Read More