തലച്ചോറില്‍ വേദന അനുഭവിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. അതിന്റെ പുറത്ത് തൊട്ടാലും മുറിച്ചാലും മസ്തിഷ്കം വേദനയ്ക്കതീതമായി സ്ഥിതി ചെയ്യുന്നു. എന്നാല്‍ ശരീരത്തിന്റെ ഇതര അവയവങ്ങളിലുണ്ടാകുന്ന സ്പര്‍ശം, വേദന തുടങ്ങിയവ അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ട്. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡ്യൂറാമേറ്റര്‍ വേദന അറിയുന്ന തന്തുക്കളാല്‍ നിറഞ്ഞിരിക്കുന്നു. ഈ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കമോ വലിച്ചിലോ വേദനയുണ്ടാക്കുന്നു. തലച്ചോറിന്റെ അടിഭാഗത്തുള്ള രക്തധമനികള്ക്കുചുറ്റും വേദന അറിയുന്ന ധാരാളം തന്തുക്കളുണ്ട്. ഈ രക്തധമനികള്‍ക്കുണ്ടാകുന്ന വികാസ പരിവര്‍ത്തനങ്ങള്‍ തലവേദനയ്ക്കു കാരണമാകുന്നു. കഴുത്തിന്റെ പിന്‍ഭാഗത്തും തലയുടെ പിറകിലും വേദന അനുഭവിച്ചറിയുന്ന നിരവധി തന്തുക്കള്‍ സുലഭമായുണ്ട്.…
Read MoreTag: Migraine
മൈഗ്രേന് ഉണ്ടാകുന്നതിനു പിന്നിലെ കാരണമിതാണോ ?
മൈഗ്രേന് ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളില്‍ മൈഗ്രന് ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കില്‍ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ശബ്ദവും വെളിച്ചവും ഗ്രിഗറുകളില് പ്രധാനപ്പെട്ടത് ആര്‍ത്തവം, സ്ട്രെസ്, തളര്‍ച്ച, കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുക, ദീര്ഘയാത്രകള്, അമിതമായ പ്രകാശകിരണങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, അമിതായാസം, ദീര്‍ഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങള്‍, ലൈംഗികബന്ധം(രതിമൂര്‍ച്ഛ), ഋതുഭേദങ്ങള്‍, പെര്‍ഫ്യൂമുകള്‍, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരില്‍… ചിലതരം ഭക്ഷണ…
Read More