കാമുകിയുടെ പിതാവ് പ്രണയബന്ധത്തിന് എതിർത്തതോടെ സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി യുവാവ്

love...

ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഇരുപതുകാരൻ കാമുകിയുടെ പിതാവ് പ്രണയത്തിന് എതിരു നിന്നതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി.കാമുകിയുടെ പിതാവിനെ കുടുക്കാന്‍ വേണ്ടിയാണ്  തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പദ്ധതിയിട്ടത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു യുവാവിന്റെ ‘തട്ടിക്കൊണ്ടുപോകല്‍’.യുവാവിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസം സുല്‍ത്താന്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമേഠി സ്വദേശിയായ ജിതേന്ദ്ര കുമാറും സുഹൃത്തുമാണ് അറസ്റ്റിലായത്. സുല്‍ത്താന്‍പൂരിലെ നവേദന്‍പൂരിലുള്ള മുത്തശ്ശിക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഗ്രാമത്തിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ് ഇയാള്‍. ജനുവരി 23 ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇയാള്‍ വീടുവിട്ടുപോയി. സംഗീതം പഠിക്കാനായി വരാണസിയിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. ജനുവരി…

Read More