സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെന കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് താരം തന്നെ രംഗത്ത്. നടി ലെന കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന രീതിയിലുള്ള ഒരു വാര്‍ത്ത ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു. ‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്.…
Read More