ബംഗളൂരു നഗരം ഏഷ്യയിലെ ഏറ്റവും വലിയ സൈനിക വ്യോമ പ്രദര്‍ശനത്തിന് വേദിയാകുന്നു . എയ്റോ ഇന്ത്യ 2021 ന് ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ബുധനാഴ്ച തുടക്കമാകും. രാവിലെ 9:30 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്യത്തിന്റെ ആകാശക്കരുത്ത് കാട്ടി പോര്‍വിമാനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഫെബ്രുവരി അഞ്ച് വരെയാണ് പരിപാടി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കുറി പകിട്ട് കുറവാണെങ്കിലും പ്രതിരോധ നിക്ഷേപ മേഖലയില്‍ ആത്മവിശ്വാസം പകരുന്നതാകും പരിപാടി. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊറോണ…
Read More