അപേക്ഷ നൽകി ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായി പബ്ലിക്ക് അതോററ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു കാറ്റഗറിയില്‍ പെടുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.സ്വദേശികള്‍, ഗള്‍ഫ് നാടുകളിലെ പൗരന്മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് അപേക്ഷിച്ച ഉടനെ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുക. പാസി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അല്‍ അസൂസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കാര്‍ഡ് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍…
Read MoreTag: Kuwait
ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ ജീവിതം പ്രതിസന്ധിയിൽ, എന്നായിരിക്കും ഒരു മടക്കം ഉണ്ടാകുക!
കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് നേരിട്ട് ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പലവട്ടം തീയതി നിശ്ചയിച്ചിട്ടും പല കാരണങ്ങളാല്‍ നീണ്ടുപോവുന്നു. ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടിന് മാസത്തിലേറെ പഴക്കമുണ്ട്. ഡിസംബര്‍ ഏഴിന് ആദ്യ വിമാനമുണ്ടാവുമെന്ന് ഒൗദ്യോഗികമായി അറിയിക്കുകയും പിന്നീട് 14ലേക്കു മാറ്റിവെക്കുകയും ചെയ്തെങ്കിലും ആദ്യവിമാനം ഇതുവരെ എത്തിയില്ല. ഇപ്പോള്‍ എല്ലാ തടസ്സവും നീങ്ങി ആദ്യ വിമാനം ഡിസംബര്‍ 23 ബുധനാഴ്ച എത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചിട്ടത്. ഇനി എന്ന് സാധ്യമാവുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ജനുവരി ഒന്നുവരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളതെങ്കിലും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ…
Read More