നായ്ക്കുട്ടി കിണറ്റില്‍ വീണപ്പോൾ രക്ഷിക്കാൻ വേണ്ടി ആളെക്കൂട്ടിയ അമ്മനായ,കോട്ടയത്ത് നിന്ന് മാതൃത്വത്തിന്റെ മഹനീയ മാതൃക

dog.image

ഈ കാലഘട്ടത്തിൽ  മാതാപിതാക്കള്‍ സ്വന്തം മക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ  മാതൃത്വത്തിന്റെ മഹനീയ മാതൃക കാട്ടിയ ഒരു തെരുവുനായ. കിണറ്റില്‍ വീണ കുഞ്ഞിനെ ബഹളം വച്ച്‌ ആളെക്കൂട്ടിയാണ് അമ്മനായ രക്ഷിച്ചെടുത്തത്. കോട്ടയം ഐഡ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.പ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ ആഴ്ചകള്‍ക്ക് മുൻപാണ്  എട്ടോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി.…

Read More