കെജിഎഫ് 2വിലെ സിഗരറ്റ് കൊളുത്തുന്ന രംഗം, യാഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്

yash

ബ്രമാണ്ഡ ചിത്രമായ ‘കെജിഎഫ് 2’ ന്‍റെ ടീസര്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നടന്‍ യാഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറില്‍ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന്‍ ഗണ്ണിന്‍റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഉണ്ട്. എന്നാല്‍ ഈ രംഗത്തിനിടയില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ ആണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. ടീസറില്‍ നിന്ന് സിഗരറ്റ്…

Read More

ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2വിന്റെ വിതരണ അവകാശം സ്വന്തമാക്കി പൃഥ്വിരാജ്

kgf-2-new-film

സിനിമാ  പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന കന്നഡയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രംമാണ് കെജിഎഫ് 2 . മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമാണ്. റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുന്നു’ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഏറക്കുറേ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ജനുവരി 8ന് യഷിന്‍റെ ജന്മദിനത്തില്‍ പുറത്തുവരും.…

Read More

കെജിഎഫ് 2 ടീസര്‍ റിലീസ് തീയതി പുറത്ത് വിട്ടു, ആകാംഷയോടെ ആരാധകര്‍

ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍നിന്നും ഇന്ത്യയൊട്ടാകേ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫ് ആരാധകര്‍ക്ക് ആശ്വാസമായി ചിത്രത്തിന്റെ ടീസര്‍ തീയതി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ജനുവരി 8 നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നത്.ഹിറ്റ്‌മേക്കര്‍ നിര്‍മ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യഷിനും സഞ്ജയ് ദത്തിനുമൊപ്പം വന്‍ താരനിരയാണ് കെജിഎഫ്2 ല്‍ എത്തുന്നത്. ബോളിവുഡ് താരം രവീണ ടണ്ടണ്‍ , ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, സോനു ഗൗഡ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.…

Read More