സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലോക്ക് ഡൗണ്‍ കാലത്ത് വനിതാ കമ്മീഷന്‍ നിയോഗിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി വനിതാ കമ്മീഷന്‍ കൗണ്‍സലര്‍മാരെ നിയോഗിച്ചിരുന്നു. ഇവരുടെ സേവനം സ്ത്രീകള്‍ക്ക് എറെ ഗുണകരമായിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് ഗാര്‍ഹിക പീഢനങ്ങള്‍ കുറഞ്ഞതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു. രോഗഭീതി ഉണ്ടായിരുന്നെങ്കിലും വീടുകളില്‍ സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. കലക്‌ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനു…
Read MoreTag: Kerala Women’s Commission
കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ പൊരുത്തക്കേടുകള്‍ വലിയ വ്യക്തി വൈകല്യമുള്ള തലമുറയെ സൃഷ്ടിക്കും, കേരള വനിതാ കമ്മീഷന്‍
കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ വളരെ പെട്ടെന്ന് സങ്കീര്‍ണമാകുകയും പിന്നീട് തകര്‍ന്നു പോകുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങള്‍ മൂലം സമൂഹത്തിനു ലഭിക്കുക വ്യക്തി വൈകല്യമുള്ള തലമുറയെയായിരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. പരിഹരിക്കപ്പെടാവുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന രീതി മൂലമാണ് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് എത്തുന്നത്. കുടുംബങ്ങള്‍ തകരുന്നത് മൂലം നിരാലംബംരായി മാറുന്നത് ആ കുടുംബത്തിലെ കുട്ടികളാണെന്ന് ആലപ്പുഴയില്‍ നടന്ന കമ്മീഷന്‍ അദാലത്തില്‍ പങ്കെടുത്തു കൊണ്ട് കമ്മീഷന്‍ അംഗങ്ങള്‍ വിലയിരുത്തി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും അദാലത്തില്‍ കമ്മീഷന് മുന്‍പാകെ എത്തിയത്. മാതാപിതാക്കളുടെ അനവസരത്തിലുള്ള ഇടപെടല്‍ അടക്കമുള്ള…
Read More