ബുർജ് ഖലീഫക്ക് മുന്നിൽ നിന്നുമുള്ള ചിത്രങ്ങളുമായി കനിഹ

മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് കനിഹ. ധാരാളം ഹിറ്റ് ചിത്രങ്ങളില്‍ കനിഹ നായികയായിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുള്ള കാര്യമാണ് കനിഹ തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് മേക്കപ്പ് ഇല്ലാതെയാണ് എന്നത്. ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു, മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്.…

Read More