കോവിഡ് മഹാമാരിയെ താരണം ചെയ്തുകൊണ്ട് രാജ്യത്തെങ്ങും ജീവിതശൈലികൾ പഴയത് പോലെ ആകുകയാണ്. ബാറുകളും സ്കൂളുകളും മറ്റും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടും ഇത് വരെ സിനിമ തിയേറ്റർ തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിന്റെ പൂർണ രൂപം, കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു .സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി.ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു.വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും…
Read More