സുരാജിന്റെയും നിമിഷയുടെയും പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ സൗകര്യമില്ലെന്ന് ജിയോ ബേബി

jio-baby

സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയെ കുറിച്ച്‌  നടക്കുന്നത്. ചിത്രത്തിന്റെ പ്രമേയം തുല്യതയായിരിക്കെ സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത് എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിനായി ഓടിയവരും കല്ലെറിഞ്ഞവരും ആയിരിക്കും. സുരാജിനും നിമിഷയ്ക്കും എത്രയാണ് ശമ്പളം കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു.’ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഓടിയവരും…

Read More