പ്രവാസികൾ സൗദിയില്‍നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ വർദ്ധനവെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 19.3 ശതമാനം വര്‍ധനയുണ്ടായെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020ല്‍ 149.6 ശതകോടി റിയാല്‍ രാജ്യത്തെ വിദേശികള്‍ പുറത്തേക്ക് അയച്ചതായാണ് കണക്ക്. 2019ല്‍ 125.5 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ അയച്ച പണത്തിെന്റ അനുപാതം 21.35 ശതമാനം വരെയെത്തി. അത് 39.45 ശതകോടി റിയാലായി ഉയര്‍ന്നു. 2019ല്‍ ഇതേ കാലയളവില്‍ 32.51 ശതകോടി റിയാലായിരുന്നു. അതേസമയം, വിദേശത്തേക്ക് സൗദി പൗരന്മാരുടെ പണം ഒഴുകുന്നത് കുറഞ്ഞിട്ടുണ്ട്.…
Read More