അന്റാര്‍ട്ടിക്കയിലെ എസ്‌കിമോകള്‍ കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയില്‍ ഇവ സാധാരണമല്ലെങ്കിലും വിനോദസഞ്ചാരികള്‍ക്കായി ഇഗ്ളൂ അനുഭവമൊരുക്കുകയാണ് കാശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇഗ്ലൂ കഫെ. ഏഷ്യയിലെ തന്നെ ഇത്തരത്തില്‍ ആദ്യത്തെ കഫെയാണിത്. മഞ്ഞുകട്ടകള്‍ കൊണ്ട് നിര്‍മിച്ച കസേരകളിലിരുന്ന് ഐസ്‌പാളികള്‍ കൊണ്ടൊരുക്കിയ മേശപ്പുറങ്ങളില്‍ വച്ച് നല്ല ചൂടന്‍ മസാല ചായയോ കാപ്പുച്ചീനിയോ നുണയുന്നതിന്റെ രസികന്‍ അനുഭവം ഇഗ്ലു കഫെയില്‍ ആസ്വദിക്കാം. ഹോട്ടല്‍ ബിസിനസുകാരനായ സെയ്ദ് വസീം ഷായുടെ ഐഡിയയാണ് ഈ കഫെയുടെ നിര്‍മ്മാണത്തിന് പിന്നില്‍. സ്വിറ്റ്സര്‍ലന്‍ഡ് പോലെയുള്ള സ്ഥലങ്ങള്‍…
Read More