നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു.കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.വാസ്തുശാസ്ത്രത്തിലെ അളവുകളിൽ ദൂരമാനങ്ങൾക്കാണ് (ദൈർഘ്യം) പ്രാധാന്യം. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി നിർവ്വചിച്ചിരിക്കുന്ന അളവുകളെ യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു. ഗൃഹത്തിന് പ്ലാന്‍ ഉണ്ടാക്കുമ്പോൾ ദീര്‍ഘവിസ്താരങ്ങള്‍ വരുത്തി ദീര്‍ഘചതുരമാക്കി ഉണ്ടാക്കുന്നതാണ് ശാസ്ത്ര യുക്തം. പ്ലാന്‍ വരക്കുമ്പോൾ നാലു മൂലയും യോജിച്ചിരിക്കുന്ന വിധത്തില്‍ ആയിരിക്കണം. മൂലകള്‍ മുറിഞ്ഞുപോയാല്‍…
Read More