പൂർണ ആരോഗ്യവതിയായ മകള്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം വീല്‍ചെയറില്‍ ചിലവഴിച്ചത് നീണ്ട എട്ട് വർഷം മകളോട് കള്ളം പറഞ്ഞാണ് അമ്മ വീല്‍ചെയറില്‍ കഴിയാന്‍ പ്രേരിപ്പിച്ചത്. ഇതോടൊപ്പം മകള്‍ക്ക് അപസ്മാരത്തിന്റെ മരുന്നുകളും നല്‍കിയിരുന്നു. ഇപ്പോള്‍ 12 വയസുള്ള മകള്‍ നാല് വയസുമുതല്‍ വീല്‍ചെയറിലാണ് കഴിയുന്നത്. മകള്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടര്‍മാരെയും ബോധ്യപ്പെടുത്തിയിരുന്നു. വീല്‍ചെയറിലാണ് കുട്ടി സ്കൂളില്‍ പോയിരുന്നതെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തെളിവുകള്‍ പരിശോധിച്ച ശേഷം ജഡ്ജി…
Read More