അമിതമായ തടിയുള്ളവർക്ക് ഹൃദയാരോഗ്യം വളരെ മോശം, വ്യായാമം കൊണ്ടും കാര്യമില്ലെന്ന് പഠനം

food-control

അമിതഭാരം ഉണ്ടെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തടയാമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്‌നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്‌പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്. അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്.അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്…

Read More

നടുവേദനയും കഴുത്തുവേദനയും ഉണ്ടാക്കാനുള്ള കാരണങ്ങളും, പരിഹാരവും!

Causes and Remedies for Back Pain and Neck Pain!

പ്രായം മുപ്പതു കടക്കുന്നതോടെ നടുവേദനയും കഴുത്തുവേദനയും കടന്നുവരും. പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ ബുദ്ധിമുട്ടുകള്‍ ഇന്ന് ഏറെയും അലട്ടുന്നത് ചെറുപ്പക്കാരെയാണ്. തെറ്റായ ജീവിത രീതിതന്നെയാണ് ഇതിനു കാരണം. ശീതീകരിച്ച ഓഫീസ് മുറിയില്‍ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുപോലെ അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ് രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും കണ്ടുവരുന്നു. മനുഷ്യന്റെ ശരീരഘടനയുടെ അടിത്തറ എന്നത് 206 അസ്ഥികളുടെ കൂട്ടായ്മയായ…

Read More

ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്!

ഇന്ന് എല്ലാവരും ഏറ്റവും എളുപ്പം എന്ന് കരുതി തയാറാക്കുന്ന ഒന്നാണ് ന്യൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണ് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവയെന്തൊക്കെയാണെന്ന് നോക്കാം. ന്യൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവപോലുള്ള പോഷകമൂല്യങ്ങളും അവയില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് ഇത് കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കും എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നില്ല. നിങ്ങളുടെ ശരീരത്തിന്റെ താല്‍ക്കാലിക ഭാരം…

Read More

ഗ്രീന്‍പീസിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്!

Green-Peas.image

തണുപ്പുകാലത്ത് ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി  കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഫ്രഷ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ശരീരഭാരം കുറയ്‍ക്കാനും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും , ദഹനശേഷിക്കും ഒക്കെ മികച്ചതാണ് ഗ്രീന്‍പീസ്.ശരീരഭാരം കുറയ്ക്കുന്നു – പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമായ ഗ്രീന്‍പീസ്, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തും.ഹൃദയാരോഗ്യം – രക്തസമ്മര്‍ദം നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കും. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്‌ട്രോള്‍ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും.പ്രതിരോധശക്തിക്ക് – ശരീരത്തിന്റെ…

Read More