ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കണോ ? ആവണക്കെണ്ണ ഉപയോഗിക്കാം ഇങ്ങനെ

Beauty...

ധാരാളം ഔഷധ ഗുണങ്ങള്‍  അടങ്ങിയിരിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. പണ്ടു കാലം മുതൽ തന്നെ സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഉപയോഗിക്കുന്നതാണ് ആവണക്കെണ്ണ. പ്രധാനമായും മുടിയുടെ ആരോഗ്യത്തിനാണ് പഴമക്കാർ ആവണക്കെണ്ണ ഉപയോഗിച്ചിരുന്നത്. എന്നാൽ ശരീര സൗന്ദര്യത്തിനും ആവണക്കെണ്ണ പല തരത്തിൽ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് സുലഭമായി കണ്ടുവരുന്ന ആവണക്കിന്റെ എണ്ണ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തെ സംരക്ഷിക്കുന്നതിനായുളള ധാരാളം ഗുണങ്ങള്‍ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുറിവുകളിലെ രോഗാണുബാധയെ പ്രതിരോധിക്കാന്‍ ഏറെ ഉത്തമമാണിത്. കൂടാതെ സന്ധിവേദന, സന്ധിവാതം എന്നിവയെ തടയുന്നു, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും നടുവേദനയെ പരിഹരിക്കുകയും ചെയ്യുന്നു.…

Read More