വിനോദ സഞ്ചാരികള്‍ക്കായി വ്യത്യസ്തമായ സിപ്ലൈന്‍ റൈഡ് ഒരുക്കി ജാപ്പനീസ് തീം പാര്‍ക്ക്. ഭീകരമായ ഒരു ഗോഡ്സില്ല പ്രതിമയുടെ വായിലാണ് ഈ സിപ്ലൈന്‍ ചെന്നവസാനിക്കുന്നത് എന്നതാണ് ഈ കിടിലന്‍ റൈഡിന്‍റെ പ്രത്യേകത. ജപ്പാനിലെ അവാജി ദ്വീപിലെ ‘നിജിജെന്‍ നോ മോറി’ തീം പാര്‍ക്കിലാണ് പേടിയും ഒപ്പം ത്രില്ലും സമ്മാനിക്കുന്ന ഈ റൈഡ് ഉള്ളത്. ഇവിടുത്തെ ‘ഗോഡ്സില്ല ഇന്‍റര്‍സെപ്ഷന്‍ ഓപ്പറേഷ’ന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ക്കാണ് ഇത് സഞ്ചാരികള്‍ക്കായി തുറന്നത്. തീം പാര്‍ക്കിന്‍റെ ഹൃദയഭാഗത്തായി സ്ഥാപിച്ചതിനാല്‍ ഇവിടെയെത്തുന്ന ആര്‍ക്കും ആദ്യം തന്നെ ദൃശ്യമാവുക ഈ പ്രതിമയാണ്.…
Read More