വ്യാജ സർട്ടിഫിക്കറ്റ്, 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ സൗദിയില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്നു

Work

പലവിധ രാജ്യങ്ങളില്‍ നിന്നെത്തി സൗദിയില്‍ ജോലിചെയ്യുന്ന 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ രാജ്യത്ത് പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് സെക്രട്ടറി ജനറല്‍ എഞ്ചി. ഫര്‍ഹാന്‍ അല്‍-ഷമ്മരി അറിയിച്ചു. എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉയര്‍ന്ന യോഗ്യതയും സത്യസന്ധതയും ഗുണനിലവാരവും സാങ്കേതിക മികവും ആവശ്യമുള്ള മേഖലയില്‍ യോഗ്യതയില്ലാത്തവര്‍ കടന്നു കൂടി ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നത് പദ്ധതികളുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് അല്‍-ഷമ്മരി പറഞ്ഞു. വിദേശ എഞ്ചിനീയര്‍മാര്‍ക്കായി പ്രൊഫഷണല്‍ പരീക്ഷകള്‍ നടത്താന്‍ കൗണ്‍സിലിന് ആക്ടിംഗ് മുനിസിപ്പല്‍ റൂറല്‍ അഫയേഴ്‌സ്…

Read More