അമേരിക്കയില്‍ ക്യാപിറ്റോള്‍ കലാപത്തിനു ശേഷം ഫേസ്ബുക്ക് സ്വീകരിച്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഫേസ്ബുക്കിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് നിയന്ത്രണമേര്‍പ്പടുത്തുന്നത്. രാഷ്ട്രീയ ഗ്രൂപ്പുകളെ റെക്കമന്‍ഡ് ചെയ്യുന്ന രീതി ഇനിയില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകാന്‍ ഇനി ഉപയോക്താക്കള്‍ താത്പര്യമെടുക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫേസ്ബുക്ക് അവസാനിപ്പിച്ചിരുന്നു.ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോ…
Read MoreTag: Facebook
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഫേസ്ബുക്ക് ?
ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ ഇമെയില്‍ വിലാസങ്ങളും ജന്മദിനങ്ങളും ചോർത്തുന്നതായി കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ, എല്ലാം ശരിയാക്കിയെന്നു നില ഭദ്രമെന്നും ഫേസ്ബുക്ക്. അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യുമ്പോൾ, ഉപയോക്താക്കളുടെ ഇമെയില്‍ വിലാസവും ജന്മദിനങ്ങളും മറ്റ് ഉപയോക്താക്കള്‍ക്ക് ദൃശ്യമാകില്ലെന്ന് ഇന്‍സ്റ്റാഗ്രാം നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, സൗഗത് പോഖാരെല്‍ എന്ന ടെക്കി കണ്ടെത്തിയ ബഗ് പ്രകാരം ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങളെല്ലാം ആര്‍ക്കു വേണമെങ്കിലും തട്ടയെടുക്കാവുന്ന വിധത്തിലായിരുന്നുവത്രേ. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇത് ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും സംഭവം യാദൃശ്ചികമാണെന്നും തെറ്റുചൂണ്ടിക്കാട്ടിയപ്പോള്‍ മാറ്റിയെന്നുമാണ് ഫേസ്ബുക്ക്…
Read More