മാനസികസമ്മര്‍ദം, വിഷാദം, ഉത്കണ്ഠ, ഏകാന്തത എന്നിവ നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ചിലര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ കാണുന്നത്. എന്നാല്‍ വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ മനസ്സ് ശാന്തമാക്കാനുള്ള ഉത്തമ മാര്‍ഗങ്ങളാണെന്ന വസ്തുത നമ്മള്‍ മറക്കരുത്. മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ/ഇന്റര്‍നെറ്റ് അഡിക്്ഷന്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. മനഃശക്തികൊണ്ടും ദൃഢനിശ്ചയത്താലും നമ്മള്‍ ആരോഗ്യകരമായ രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് തിരിച്ചുവന്നാലും അനാരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പഴയകാല ഓര്‍മകള്‍ നമ്മളെ പൂര്‍ണമായി വിട്ടൊഴിയില്ല. നമ്മള്‍ ദിവസേന നേരിടുന്ന പലതരം അസ്വസ്ഥതകളും മാനസികസമ്മര്‍ദങ്ങളും തരണം ചെയ്യാനുള്ള ആരോഗ്യപരമായ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍…
Read More