ഫെറുല അസഫോറ്റിഡ എന്ന ശാസ്ത്രനാമമുള്ള കായം സാധാരണയായി ഹീംഗ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഭൂമിക്കടിയിലുള്ള വേരുകളിലുള്ള ലാറ്റക്‌സ് അഥവാ ഗം ഒലിയോറെസിന്‍ (Gum oleoresin) ഉണക്കിയാണ് കായമാക്കി മാറ്റുന്നത്. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് നാം കറികളില്‍ ഉപയോഗിക്കുന്നത്.സാമ്പാർ അല്‍പം കായം കുറഞ്ഞാല്‍ മതി, രുചിയേ മാറിപ്പോകും. രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ക്കും കായം ഏറെ മികച്ചതു തന്നെയാണ്. എന്നാല്‍ പാചകത്തിലും മരുന്നുഗുണത്തിലും മാത്രമൊതുങ്ങുന്നില്ല, കായത്തിന്റെ മാഹാത്മ്യം. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനും കായം മികച്ച ഒന്നാണ്. കായം ഏതെല്ലാം വിധത്തിലാണ് സൗന്ദര്യ,…
Read More