ഇന്ത്യയിലെ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ വമ്പൻമാരായ ടിവിഎസിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് ദില്ലി വിപണിയില്‍ അവതരിപ്പിച്ചു. 1.08 ലക്ഷം രൂപയാണ് ഇതിന്റെ ദില്ലി എക്‌സ്‌ഷോറും വിലയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജനുവരിയില്‍ ബംഗളൂരുവിലായിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം.ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലി സര്‍ക്കാരിന്റെ ഇലക്‌ട്രിക് വാഹന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യൂബിന്‍റെ വിപണിപ്രവേശനം. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇത് വില്‍പ്പനയ്‌ക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുതലമുറ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുമായാണ് ടി.വി.എസ് ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 4.4 കിലോവാട്ട് ബാറ്ററിയാണ് ഈ…
Read More