ദുബായ് നഗരത്തിന് ഇനി ഉത്സവത്തിന്റെ രാവുകൾ. കോവിഡ് മഹാമാരിയെ തുടർന്ന് കൊട്ടിയടച്ച വാതിലുകള്‍ ഓരോന്നായി തുറന്ന്, ആഹ്ലാദം നിറഞ്ഞ പുതുലോകമൊരുക്കുകയാണ് ദുബായ് നഗരം.നാടും നഗരവും ആഘോഷത്താല്‍ മുങ്ങുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്) ഗംഭീരമായ തുടക്കം കുറിച്ചു. എമിറേറ്റിലുടനീളമുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബൈ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോപ്പിങ് ഉത്സവമാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) നടത്തുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളേറെ നിറച്ചുവെച്ച ദുബൈ നഗരം ഇനി ഒരുമാസക്കാലം നിറദീപങ്ങളിലേക്കാണ് മിഴിതുറക്കുന്നത്. പതിവിനു വിപരീതമായി ഇക്കുറി…
Read More