നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങള്‍ – വിറ്റാമിനുകളും ധാതുക്കളും – ഒന്നുചേര്‍ന്ന് കാണണമെങ്കില്‍ വീട്ടുതൊടിയിലെ മുരിങ്ങയിലയെ അടുത്തറിയണം.പ്രോട്ടീനുകള്‍ കൊണ്ടാണ് ശരീരം നിര്‍മിച്ചിരിക്കുന്നത്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും. സാധാരണഗതിയില്‍ മുട്ട, പാല്, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍. അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും? അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ കടലോളം. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്. വിറ്റാമിന്‍ സി ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ് വിറ്റാമിന്‍ സി. കീടനാശിനി കലരാത്ത…
Read More