പോലീസ് നായ്ക്കള്‍ ഇനി മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കും, ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍

dog-sq-team

മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ഇനി പൊലീസ് നായ്ക്കളുടെ സേവനവും. കോവിഡ്, സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍, കൊച്ചു കുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ലഡ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായാണ് നായ്ക്കളെ പരിശീലിപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതി ആവിഷ്‌ക്കരിയ്ക്കുന്നത്. ക്യാന്‍സര്‍ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയര്‍പ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്. ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള സ്ത്രീകളുടെ അടിവസ്ത്രത്തിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം…

Read More