നിങ്ങള്‍ അത്താഴം കഴിക്കുന്നത് ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുൻപാണോ ? എങ്കിൽ നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. ഭക്ഷണത്തിന് ശരിയായ ദഹനത്തിനായി സമയം ലഭിക്കുന്നു, രാത്രിയില്‍ ആസിഡ് റിഫ്‌ലക്‌സ് ഉണ്ടാകില്ല. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയില്‍ 11 മുതല്‍ 12 മണിക്കൂര്‍ വരെ ഇടവേള ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ദഹനത്തെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. അതേസമയം രാത്രി പതിവായി വൈകി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ കലോറി കൊഴുപ്പായി സൂക്ഷിക്കാന്‍ ഇടവരുത്തുകയും, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. രാത്രി…
Read More