കൂറ്റൻ മുതലകളോടൊപ്പം പതിനഞ്ച് മിനിറ്റ് മരണത്തിന്റെ ഗുഹയിൽ ചിലവഴിക്കാൻ ധൈര്യമുണ്ടോ?

പതിനാറ് അടിയിലേറെ നീളമുള്ള കൂറ്റൻ മുതലകൾ വസിക്കുന്ന പൂളിൽ ഇറങ്ങാൻ ധൈര്യമുണ്ടോ? ആ കൂറ്റൻ മുതലകൾക്കൊപ്പം പതിനഞ്ചു മിനിറ്റോളം അവിടെ നിൽക്കണം. പേടിക്കാൻ വരട്ടെ, മുതലകൾക്കു നടുവിലേക്കു വെറുതേ ഇറങ്ങുകയല്ല. കട്ടിയും ഉറപ്പുമുള്ള, സുരക്ഷിതമായ ഒരു ചില്ലുകൂട്ടിലാണ് മുതലക്കുളത്തിലേക്കിറക്കുക. കൂർത്ത പല്ലുമായി അവ വാപിളർന്നു വരുന്നതു കണ്ടുനിൽക്കാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ ഈ വിനോദത്തിനിറങ്ങാം. വടക്കൻ ഓസ്ട്രേലിയയിലെ ഡാർവിനിലുള്ള ക്രൊക്കോസറസ് കോവാണ് ‘കേജ് ഓഫ് ഡെത്ത്’ എന്നു പേരുള്ള ഈ സാഹസിക വിനോദമൊരുക്കുന്നത്. 2008 ൽ തുറന്ന ക്രോക്കോസറസ് കോവ് ഓസ്ട്രേലിയൻ ഉരഗവർഗങ്ങളുടെ ഏറ്റവും വലിയ പ്രദർശന കേന്ദ്രമാണ്.പേരു…

Read More