രണ്ട് ദിവസം കൊണ്ട് 11 ലക്ഷത്തിലേറെപേർ ബ്രിഡ്ജ് ഫൈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന്റെ പിന്നിലെ കാരണമെന്ത് ?

bridgefyapp.new

ഇന്റര്‍നെറ്റ് നമ്മുടെ ലോകത്ത് മണിക്കൂറുകളോളം തടസപ്പെടുക എന്നത് ഒരു തരത്തിലും ആലോചിക്കാന്‍ പോലും  കഴിയാത്ത കാര്യമാണ്. വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ നമ്മളെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഡാറ്റയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ഉയരുമ്ബോഴും കലാപ സമയത്തും ഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്ന രീതിയാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, മൊബൈല്‍ ടവറുകള്‍ നിശ്ചലമാക്കുക എന്നത്. ഇതോടെ ജനങ്ങള്‍ തമ്മിലുളള ആശയവിനിമയ സംവിധാനവും സോഷ്യല്‍ മീഡിയ വഴി പുറം ലോകത്തെ വാര്‍ത്തകള്‍ അറിയിക്കുന്നതും തടയാന്‍ ഭരണകൂടത്തിന് കഴിയുന്നു. മ്യാന്‍മാറില്‍ ഇപ്പോളുണ്ടായ സൈനിക…

Read More