വാഴപ്പഴം തിന്നാൻ മാത്രമല്ല വരക്കാനും ഉപയോഗിക്കാം എന്ന് പറഞ്ഞ്; വാഴപ്പഴം കാൻവാസാക്കി അന്ന ചോജ്നിക്ക

കോവിഡ് -19 ലോക്ക്ഡൗൺ ആളുകളിൽ  വലിയ സ്വാധീനമാണ് ചെലുത്തിയത്.  ചിലരെ ഇത് വിഷാദത്തിലാക്കിയെങ്കിലും  മറ്റുചിലരിൽ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ  ഇത് സഹായിച്ചു. അങ്ങനെ ഈ സമയത് തന്റെ കഴിവുകളെ പൊടി തട്ടിയെടുത്ത ഒരു കലാകാരിയാണ് അന്ന ചോജ്‌നിക്ക. എന്നാൽ  അവർ തന്റെ  ചിത്രങ്ങൾ വരച്ചത് കാൻവാസിലല്ല, മറിച്ച് വാഴപ്പഴത്തിന്റെ തൊലിയിലാണ്. തുടക്കത്തിൽ സമയം കൊല്ലാൻ വേണ്ടി ചെയ്ത ഇത് പതിയെ ഒരു അഭിനിവേശമായി മാറി. സാമൂഹ്യസംരംഭകയായ അന്ന ചോജ്‌നിക്ക ഒരു കലാ മാധ്യമമായി വാഴപ്പഴത്തിന്റെ തൊലി ഉപയോഗിക്കുന്നു. കാൻവാസിലോ കടലാസിലോ വരക്കുന്നതിന് പകരം, നേർത്തതും മൂർച്ചയുള്ളതുമായ വസ്തുക്കളാൽ…

Read More