ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഭവനപദ്ധതിയില്‍ 26ാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം കേരള വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ജനുവരി ആറിന് രാവിലെ 1.30ന് നിര്‍വഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ കുടുംബത്തിന് ബഹ്റൈന്‍ കേരളീയ സമാജം ബാഡ്മിന്റണ്‍ വിങ് മുന്‍ സെക്രട്ടറി ഷാനില്‍ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിര്‍മാണത്തിന് സാമ്പത്തികസഹായം സമാഹരിച്ചത്. നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചുനല്‍കുക വഴി മാതൃകാപരമായ സേവനമാണ് ബഹ്റൈന്‍ കേരളീയ സമാജം…
Read More