13000 കിലോമീറ്റര്‍ താണ്ടി പറന്ന് വന്ന പ്രാവിന് വധശിക്ഷ വിധിച്ച്‌ ഓസ്ട്രേലിയ

australia.new

ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള കെവിന്‍ സെല്ലി എന്നയാളുടെ വീടിന്റെ പുറകില്‍ 2020 ഡിസംബര്‍ 26 നാണ് അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലില്‍ കെട്ടിയെ ബാന്‍ഡില്‍ നിന്നും പ്രാവ് പറത്തല്‍ മത്സരത്തില്‍ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റര്‍ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.മത്സരത്തിനിടയില്‍ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയില്‍ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റര്‍ താണ്ടി എത്തിയത് ഓസ്ട്രേലിയന്‍ അധികൃതര്‍ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാന്‍ഡ്…

Read More

ഓസീസ് ബോളർമാരുടെ ആക്രമണത്തിന് മുന്നിൽ 36 റൺസിന് പതറി വീണ് ഇന്ത്യ

Pink-Ball-Test

പിങ്ക് ബോൾ ടെസ്റ്റിൽ ശക്തരായ ഇന്ത്യയുടെ ബാറ്റിങ് നിര  മൂന്നാം ദിനം ഓസീസ് ബോളർമാരുടെ ആക്രമണത്തിന് മുന്നിൽ ചെറുത്തുനിൽക്കാനാവാതെ തകർന്നടിഞ്ഞു  . ബാറ്റിങ് തുടങ്ങി വൈകാതെ തന്നെ നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുംറയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. പിന്നീട് വന്ന പേരുകേട്ട ബാറ്റ്സ്മാൻമാർ പ്രതിരോധിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. ബാറ്റിങ് നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. ടോപ് സ്കോറർ നേടിയത് 9 റൺസ്. പൂജാര (0), കോലി (4), രഹാനെ (0) എന്നിവർ പുറത്തായതോടെ തന്നെ ഇന്ത്യൻ ഇന്നിങ്സിൻെറ ഗതി വ്യക്തമായി. 9 റൺസെടുത്ത് മായങ്ക് അഗർവാളും…

Read More