ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുന്നു

apple.new

രാജ്യ൦ ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുന്നു. യുഎസ്. മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. ചൈനക്ക് പുറത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരുന്നതോടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാവും ഇന്ത്യ. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കും. ഐപാഡുകളെയും ഐഫോണുകളേയും കൂടാതെ എയര്‍പോഡുകള്‍, ഹോംപോഡ് മിനി, മാക്ബുക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും…

Read More

ഏറ്റവും കുറഞ്ഞ വിലയില്‍ ഐപാഡ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

apple.new

എല്ലാവർക്കും വാങ്ങാവുന്ന തരത്തിൽ വളരെ കുറഞ്ഞ വിലയില്‍ ഐപാഡ് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. ഈ വര്‍ഷം തന്നെ ആപ്പിളിന്റെ ഒമ്പതാം  ശ്രേണിയിലെ ഐപാഡ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം ശ്രേണിയിലെ ഐപാഡ് എയറിനെ അടിസ്ഥാനമാക്കിയാവും പുതിയ ഐപാഡിന്റെ രൂപകല്‍പനയെന്നാണ് സൂചന. ഈ ഐപാഡിന്റെ ഡിസ്‌പ്ലേ 10.2 ഇഞ്ച് തന്നെ ആയിരിക്കും. എന്നാല്‍ ഐപാഡ് എയറിനേക്കാള്‍ കനം കുറവായിരിക്കും. നിലവിലുള്ള ഐപാഡ് എയറിന് 7.5 മി.മീ കനമുണ്ട്. ഇത് 6.3 മി.മീ ആയി കുറയും. കൂടാതെ നിലവിലുള്ള ഐപാഡ് എയറിന്റെ ഭാരം…

Read More

2024 ല്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാനൊരുങ്ങി ആപ്പിൾ

Apple New Car

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 2024 ൽ സ്വന്തമായി ബാറ്ററി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഒരു പാസഞ്ചര്‍ വാഹനം നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ സാങ്കേതികവിദ്യയുമായി ആപ്പിള്‍ മുന്നേറുകയാണ്. ഐഫോണ്‍ നിര്‍മ്മാതാതാക്കളായ ടെക് ഭീമന്റെ പ്രോജക്റ്റ് ടൈറ്റന്‍ എന്നറിയപ്പെടുന്ന ഈ ഓട്ടോമോട്ടീവ് പദ്ധതി 2014 മുതല്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയതാണ്. എന്നാല്‍ 2016 ല്‍ ഈ പദ്ധതിയില്‍ നിന്നും പിന്നോട്ട് വലിഞ്ഞ കമ്പനി വീണ്ടും ആശയവുമായി രംഗത്തെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി  ഇതിനായുള്ള ഒരുക്കങ്ങളിലാണത്രെ.   ഇലോണ്‍ മസ്‌ക്കിന്റെ…

Read More