കഴിഞ്ഞ ദിവസം മേപ്പാടിയിലെ എലുമ്പേരി റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. എന്നാല്‍ കണ്ണൂര്‍ സ്വദേശി ഷഹാന മരിച്ചത് നാടിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാരണം വിവാഹം നീണ്ടുപോയി. എന്നാല്‍ പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസ്സി ലാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവര്‍ ഷഹാനയുടെ മരണാനന്തര…
Read MoreTag: ambulance
ആംബുലന്‍സിലെ മറവ് ഒഴിവാക്കാൻ നിർദ്ദേശം, രോഗിയുടെ സ്വകാര്യത എന്താകും ?
വാഹനങ്ങളില്‍ നിലവിലുള്ളതായ സണ്‍കൂളര്‍ ഫിലിമും കര്‍ട്ടനും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമ ലംഘനങ്ങള്‍ കാണാതെ ആംബുലന്‍സുകളെ പോലും ഉപദ്രവിക്കുന്നതായാണ് ആക്ഷേപം.നിര്‍ഭയ കേസിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിയമം കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആബുലന്‍സുകളില്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമാണ്. കര്‍ട്ടനും സണ്‍കൂളര്‍ ഫിലിമും നീക്കിയാല്‍ രോഗികളുടെ സ്വകാര്യത നഷ്ടമാകും. സമൂഹമാദ്ധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് സ്ഥിതി ഭയാനകമാകുമെന്നാണ് വിലയിരുത്തല്‍. അത്യാസന്ന നിലയില്‍ രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലന്‍സില്‍ ഇ.സി.ജി റീഡിഗ്…
Read More