സൗദി എയര്‍ലൈന്‍സ് (സൗദിയ) സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു തയാറെടുപ്പ് നടത്തുന്നത്.നിലവില്‍ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച് മാര്‍ച്ചിന് ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് മാര്‍ച്ച് 31നാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് സൗദി ദേശീയ വിമാനക്കമ്പനികൾ തയാറെടുപ്പ് നടത്തുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളുമായി…
Read More