സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ പന്തിന് റെക്കോര്‍ഡുകളുടെ പെരുമഴ

panth.image

ഇന്ത്യയുടെ മിന്നുന്ന താരമായ  റിഷഭ് പന്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിക്കെതിരെ  മികച്ച പ്രകടനം കാഴ്ച വച്ചു . ടീമില്‍ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്തു. തുടര്‍ന്നുള്ള പരിശ്രമത്തില്‍ സെഞ്ചുറി നഷ്ടമായി . കാണികളില്‍ വിസ്മയം വിരിയിച്ച പന്ത് ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു .എം എസ് ധോണി അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരെ പിന്തള്ളിയാണ് റെക്കോര്‍ഡ് ബുക്കിലും പന്ത് താരമായത്.

panth
panth

ഇന്ത്യന്‍ മുന്‍താരം സയ്യിദ് കിര്‍മാനിയെ മറികടന്നതോടെ പന്ത്‌ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി . 17 ഇന്നിംഗ്‌സില്‍ 487 റണ്‍സ് നേടിയിരുന്ന കിര്‍മാനിയെ വെറും 10 ഇന്നിംഗ്‌സ് കൊണ്ട് പിന്നിലാക്കി 23കാരന്‍. മുന്‍ നായകന്‍ കൂടിയായ എം എസ് ധോണിക്ക് 18 ഇന്നിംഗ്‌സില്‍ 318 റണ്‍സ് മാത്രമേയുള്ളൂ.ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നാലാം ഇന്നിംഗ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡും പന്ത് അടിച്ചെടുത്തു.

panth...
panth…

2018ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ പന്ത് തന്നെ കുറിച്ച 114 റണ്‍സാണ് ഒന്നാമത് എന്നതും ശ്രദ്ധേയമാണ്. ലോര്‍ഡ്‌സില്‍ 2007ല്‍ എം എസ് ധോണി നേടിയ 76 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്.അതെ സമയം ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്ന് റണ്‍സ് മാത്രമകലെ റിഷഭ് പന്ത് പുറത്തായി. ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പറത്തി സെഞ്ചുറിയടിക്കാനുള്ള ശ്രമം വിഫലമായി . 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 97 റണ്‍സ് പന്ത് സ്വന്തമാക്കിയത്. സി‍ഡ്‌നി ഇന്നിംഗ്‌സോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കരിയറില്‍ 56.88 ശരാശരിയില്‍ 512 റണ്‍സായി പന്തിന് .

Related posts