”1920 ലെ അമ്മാവന്മാരും അമ്മായിന്മാരും പുറത്തുപോകൂ,,,2021 ലേക്ക് വരൂ”;സദാചാരവാദികള്‍ക്ക് മറുപടിയുമായി നടി വിദ്യുലേഖ

BY AISWARYA

ഹണിമൂണ്‍ ചിത്രങ്ങളില്‍ സ്വിം സ്യൂട്ടിലുളളവയും വന്നതോടെ തെന്നിന്ത്യന്‍ നടി വിദ്യുലേഖയ്‌ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. അടുത്തിടെയായിരുന്നു വിദ്യുലേഖ രാമന്‍ ഫിറ്റ്‌നസ് ട്രെയിനര്‍ സഞ്ജയിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ നടി ഹണിമൂണ്‍ ആഘോഷിക്കാന്‍ നേരെ മാലിദ്വീപിലേക്കാണ് പോയത്.
ഇവിടെ വെച്ച് എടുത്ത ചിത്രങ്ങളിലാണ്  സ്വിംസ്യൂട്ട് ധരിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രങ്ങള്‍ക്ക് താഴെ പലതരത്തിലുളള മോശം കമന്റുകളും എത്തി.

‘ഒരു സ്വിംസ്യൂട്ട് ധരിച്ചതു കൊണ്ട് മാത്രം എന്നാണ് വിവാഹമോചനം എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ് എനിക്ക് ലഭിക്കുന്നത്. 1920ലെ അമ്മാവന്മാരും അമ്മായിമാരും പുറത്തു പോകൂ. 2021ലേക്ക് വരൂ.നെഗറ്റിവ് കമന്റുകളല്ല. മറിച്ച് ഒരു സമൂഹം എന്ന നിലയ്ക്ക് ചിന്തിക്കുന്ന രീതിയിലാണ് പ്രശ്നം. ഒരു സ്ത്രീയുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിന് കാരണമെങ്കില്‍ എന്തുകൊണ്ടാണ് ‘നല്ല രീതിയില്‍’ വസ്ത്രം ധരിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കാത്തത്?” എന്നും നടി ചോദിക്കുന്നുണ്ട്.

”നല്ലൊരു ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇതൊക്കെ അവഗണിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ വിട്ടുകളയാന്‍ കഴിഞ്ഞില്ല” എന്നാണ് വിദ്യുലേഖയുടെ കുറിപ്പ്.

 

 

 

 

 

 

 

 

Related posts